ഋഗ്വേദയുടെ പുഞ്ചിരിക്കായി കൈകോർത്ത് എംബസി! കാരുണ്യ യാത്രയിലൂടെ ഒരു ദിവസത്തെ കളക്ഷൻ തുക മുഴുവനും നൽകി കുഞ്ഞനുജത്തിക്കായി സഹായഹസ്തമൊരുക്കി ഉടമയും ജീവനക്


എരുമേലി: ഗുരുതരമായ ശ്വാസകോശ രോഗത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയി കഴിയുന്ന എരുമേലി സ്വദേശിനിയായ ഒന്നര വയസ്സുകാരി ഋഗ്വേദയുടെ പുഞ്ചിരിക്കായി കൈകോർത്ത് എരുമേലിയിലെ എംബസി ബസ്സ് സർവീസും.

എരുമേലി ശ്രീനിപുരം ചേലനിൽക്കുമ്പുരയിടത്തിൽ രാഹുലിന്റെയും ജൂഡിറ്റിന്റെയും മകൾ ഋഗ്വേദ (ഒന്നര വയസ്സ്) ആണ് ഗുരുതരമായ ശ്വാസകോശ രോഗത്തെ തുടർന്ന് (Severe Mycoplasma pneumonia, ARDS) ആലുവ രാജഗിരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. കാരുണ്യ യാത്രയിലൂടെ ഒരു ദിവസത്തെ കളക്ഷൻ തുക മുഴുവനും നൽകി കുഞ്ഞനുജത്തിക്കായി സഹായഹസ്തമൊരുക്കിയിരിക്കുകയാണ് ഉടമയും ജീവനക്കാരും.

കാര്യമറിഞ്ഞപ്പോൾ കുഞ്ഞു മകളുടെ ജീവൻ രക്ഷിക്കാനായി യാത്രക്കാരും ആത്മാർത്ഥമായി സഹകരിച്ചു എന്ന് ബസ്സ് ജീവനക്കാർ പറഞ്ഞു. ഇടമുറി-റാന്നി-എരുമേലി-മുണ്ടക്കയം റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സ് സർവീസാണ് എംബസി. 22500 രൂപയാണ് കഴിഞ്ഞ ദിവസം നടത്തിയ കാരുണ്യ യാത്രയിലൂടെ ലഭിച്ചത്. ഇതിനു മുൻപും അതീവ ഗുരുതരമായി രോഗം ബാധിച്ചു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് സഹായ ഹസ്തമൊരുക്കിയും പ്രളയ സമയത്ത് ദുരിതാശ്വാസ ക്യാമ്പിലേക്ക് പണം നൽകുന്നതിനായും എംബസി ബസ്സ് കാരുണ്യ യാത്രകൾ നടത്തിയിട്ടുണ്ട്.

VV-ECMO, വെന്റിലേറ്റർ സഹായത്തോടെ ഋഗ്വേദ ജീവൻ നിലനിർത്താൻ പോരാടുകയാണ്. ദിവസേനയുള്ള മരുന്നുകൾക്കും മറ്റുമായി ഭീമയായ തുകയാണ് ആവശ്യമായി വരുന്നത്. കുടുംബത്തിന് താങ്ങാനാവുന്നതിലും അധികമായി വന്നതോടെ ചികിത്സയ്ക്കായി ജനകീയ സമിതി രൂപീകരിച്ചിരുന്നു. ഋഗ്വേദയുടെ തുടര്ചികിത്സകൾക്കായി ഇനിയും അൻപത് ലക്ഷത്തോളം രൂപ ആവശ്യമാണ്. സുമനസ്സുകളുടെ കനിവിൽ മാത്രമേ ഇനി ചികിത്സ മുൻപോട്ട് കൊണ്ട് പോകാൻ സാധിക്കു.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:

Name: Rahul C.R

Bank: Union Bank of India (Perumbavoor Branch)

Account No: 520101258375089

IFSC: UBIN0533793

GPay / Phone: 9539799683