നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ച ശേഷം ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ 4 പേർക്ക് പരിക്ക്.


പാലാ: നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ച ശേഷം ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ 4 പേർക്ക് പരിക്ക്.

 

 മരങ്ങാട്ടുപള്ളി സ്വദേശി ടോമി ജോസഫ് (60), കുറിച്ചിത്താനം സ്വദേശികളായ രാഹുൽ (28), അഭിനയ് (10), ചന്ദ്രൻ (71) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 9:30 യോടെ ഉഴവൂരിൽ വെച്ചായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ 4 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.