പാലായിൽ കടകളിൽ വൻകവർച്ച; 4 കടകളിൽ നിന്നായി കവർന്നത് ലക്ഷങ്ങൾ.


പാലാ: പാലാ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ വൻകവർച്ച. ലക്ഷങ്ങൾ നഷ്ടമായാതായി വിവരം. പാലാ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നായി ലക്ഷങ്ങളാണ് മോഷ്ടാക്കൾ കവർന്നത്.

 

 ഇന്ന് പുലർച്ചെയാണ് മോഷണം നടന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കട്ടക്കയം റോഡിലെയും സ്റ്റേഡിയം ജംഗ്ഷനിലയും വ്യാപാര സ്ഥാപനങ്ങളിലാണ് മോഷണം നടന്നിരിക്കുന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

 

 സംഭവത്തിൽ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. മീൻ കടയിൽ നിന്ന് മാത്രം ലക്ഷകണക്കിനു രൂപ നഷ്ടമായതായാണ് വിവരം. 4 കടകളിലും ഒരേ മോഷണ സംഘം തന്നെയാണ് കവർച്ച നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പഴക്കടയിലും തുണിക്കടയിലും കവർച്ച നടന്നു.

 

Next
This is the most recent post.
Previous
Older Post