കോട്ടയം: കോട്ടയം ജില്ലയിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ അടുത്ത 3 മണിക്കൂർ റെഡ് അലേർട്ട് പ്രഖ്യാപച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് അതിശക്തമായ മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 2 ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്.
