എരുമേലി: കനത്ത മഴയിൽ എരുമേലിയിൽ സ്‌കൂളിന്റെ സംരക്ഷണ ഇടിഞ്ഞു വീണു. എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ സംരക്ഷണഭിത്തിയാണ് അതിശക്തമായ മഴയിൽ ഇടിഞ്ഞു വീണത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ആളപായമോ മറ്റ് അപകടങ്ങളോയില്ല. വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി. വാർഡ് മെമ്പർ നാസർ പനച്ചി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ, ജമാഅത്ത് സെക്രട്ടറി മിഥുൽലാജ് പുത്തൻവീട്ടിൽ, നൗഷാദ് കുറുങ്കാട്ടിൽ സ്‌കൂൾ അധികൃതർ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. വിവരം ബന്ധപ്പെട്ട അധികൃതരുടെയും എം.എൽ.എയുടെയും ശ്രദ്ധയിൽപ്പെടുത്തുകയും അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തതായി വാർഡ് മെമ്പർ നാസർ പനച്ചി പറഞ്ഞു.
കനത്ത മഴയിൽ എരുമേലിയിൽ സ്‌കൂളിന്റെ സംരക്ഷാഭിത്തി ഇടിഞ്ഞു വീണു.
