പാലാ നഗരസഭയിൽ വീണ്ടും ട്വിസ്റ്റ്‌, കോൺഗ്രസ് വിമതരിൽ ഉലച്ചിൽ, വിമത കൗൺസിലർ ലിസിക്കുട്ടി മാത്യു വീണ്ടും കോൺഗ്രസിനൊപ്പം.


പാലാ: പാലാ നഗരസഭയിൽ രാഷ്ട്രീയ നീക്കങ്ങൾ വീണ്ടും സജീവമാകുന്നു. ഭരണപക്ഷത്തിന് തിരിച്ചടി നൽകിക്കൊണ്ട് വിമത കൗൺസിലർ ലിസിക്കുട്ടി മാത്യു വീണ്ടും കോൺഗ്രസ് പാളയത്തിലേക്ക് മടങ്ങിയിരിക്കുകയാണ്.

 

 നേരത്തെ നഗരസഭയിൽ നടന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച നാല് കൗൺസിലർമാരിൽ ഒരാളായിരുന്നു ലിസിക്കുട്ടി. നഗരസഭാധ്യക്ഷസ്ഥാനം തനിക്ക് ലഭിക്കാത്തതിലുള്ള കടുത്ത പ്രതിഷേധത്തെത്തുടർന്നാണ് ഈ മനംമാറ്റമെന്ന് ആണ് റിപ്പോർട്ടുകൾ. മായാ രാഹുലിനെ ചെയർപേഴ്സൺ ആക്കാനുള്ള നീക്കത്തെ തുടർന്നാണ് തീരുമാനമെന്നാണ് വിവരം.

 

 ഈ മാസം 19-നാണ് പാലാ നഗരസഭയിൽ പുതിയ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ, സ്വതന്ത്ര അംഗമായ മായാ രാഹുൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് എത്താനാണ് കൂടുതൽ സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. വരും ദിവസങ്ങളിൽ പാലാ നഗരസഭയിൽ കൂടുതൽ രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകുമോ എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. ഏറെ പ്രതീക്ഷയോടെ യുഡിഎഫ് പിന്തുണയിൽ അധികാരത്തിൽ വന്ന സ്വതന്ത്ര കൂട്ടായ്മക്ക്‌ ഏഴു മാസത്തിൽ കൂടുതൽ ഭരിക്കാൻ സാധിച്ചില്ല. പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും, കോൺഗ്രസ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗവും സ്വതന്ത്രരുമടക്കം 14 പേരുമായിരുന്നു ഭരണപക്ഷത്തുണ്ടായിരുന്നത്.