പാലാ: പൊൻകുന്നം ചിറക്കടവിൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ പുനലൂർ മുവാറ്റുപുഴ ഹൈവേയിൽ ചിറക്കടവിന് സമീപമായിരുന്നു അപകടം.

പത്തനംതിട്ട നാരങ്ങാനം സ്വദേശികളും ബന്ധുക്കളുമായ ആൽവിൻ ജോർജ് (19), തോമസ് കെ.എം (64), ഓട്ടോ ഡ്രൈവർ സി.ഡി. സുഭാഷ് (57) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ 3 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

