എരുമേലിയിൽ ഓണസമൃദ്ധി കർഷക ചന്തയ്ക്ക് തുടക്കം.


എരുമേലി: എരുമേലിയിൽ ഓണസമൃദ്ധി കർഷക ചന്തയ്ക്ക് തുടക്കമായി. എരുമേലി ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണസമൃദ്ധി കർഷക ചന്തയ്ക്ക് എരുമേലി ചാലക്കുഴി ബിൽഡിങ്ങിലാണ് തുടക്കമായത്.

 

 എരുമേലി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാസർ പനച്ചി അധ്യക്ഷത വഹിച്ച യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ വരദ ഗായത്രി സ്വാഗതം പറഞ്ഞു. കർഷക വികസന സമിതി അംഗങ്ങളായ വി.പി. വിജയൻ, ടി.വി. ജോസഫ്, കെ.ജി. തങ്കപ്പൻ, ജോൺ തോപ്പിൽ, റെജി അമ്പാറ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

 ചന്തയിലെ ആദ്യ വിൽപ്പന ജോയി പാലമുറിക്ക് നൽകി. ഓണത്തോടനുബന്ധിച്ച് കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കുന്നതിനും ഉപഭോക്താക്കൾക്ക് കാർഷിക ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനുമാണ് ഓണസമൃദ്ധി കർഷക ചന്ത ആരംഭിച്ചിരിക്കുന്നത്.