പാലാ: വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്. ബസ് തട്ടി പരുക്കേറ്റ എലിക്കുളം സ്വദേശിനി ഹൈമ ബി. നായരെ ( 86 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

12.15 ഓടെ പാലാ ടൗൺ ഭാഗത്തുവച്ചായിരുന്നു അപകടം. ഇന്നു രാവിലെ 7.30 യോടെ പാറേപ്പീടിക ഭാഗത്ത് വച്ച് സ്‌കൂട്ടർ മറിഞ്ഞ് കുര്യം സ്വദേശിനി ശ്രീമോൾ.ജി ക്ക് (34) പരുക്കേറ്റു. ഇന്നലെ വൈകിട്ട് കടപ്ലാമറ്റം ഭാഗത്ത് വച്ച് പിക്കപ്പ് വാനിൻ്റെ മുകളിൽ നിന്ന് വീണ് കടപ്ലാമറ്റം സ്വദേശി ജിബിൻ മാത്യുവിന് (36) പരുക്കേറ്റു. അപകടങ്ങളിൽ പരിക്കേറ്റ ഇരുവരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
