മുള്ളൻപന്നി റോഡിനു കുറുകെ ചാടി, ബൈക്ക് മറിഞ്ഞു പാലാ സ്വദേശിക്ക് പരുക്കേറ്റു.


പാലാ: ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ റോഡിനു കുറുകെ ചാടിയ മുള്ളൻപന്നിയെ ഇടിച്ചു ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പാലാ സ്വദേശിക്ക് പരിക്ക്.

 

 അപകടത്തിൽ  പരുക്കേറ്റ പാലാ കവീക്കുന്ന് സ്വദേശി കെ. കെ ദിനേഷിന് (56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10  മണിയോടെ കവീക്കുന്ന് ഭാഗത്ത് വച്ചായിരുന്നു അപകടം.