കോട്ടയം: സ്ഥലംമാറ്റഹത്യകൾക്കെതിരെ അധ്യാപകരും ജീവനക്കാരും കോട്ടയം കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി.

അന്യായവും മാനദണ്ഡവിരുദ്ധവുമായ സ്ഥലം മാറ്റങ്ങളിലൂടെ ജീവനക്കാരെ മരണത്തിലേക്ക് തള്ളിവിടുന്ന സർക്കാർ നടപടിക്കെതിരെ ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും ജില്ലകളിൽ കളക്ടറേറ്റിലേക്കും മാർച്ച് സംഘടിപ്പിച്ചു. കോട്ടയത്ത് കളക്ടറേറ്റ് പരിസരത്ത് നടത്തിയ മാർച്ച് സിഐടിയു ജില്ലാ സെക്രട്ടറി അഡ്വ. കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ് നായർ, കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ വി അനീഷ്ലാൽ എന്നിവർ സംസാരിച്ചു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡൻ്റ് ടി രാജേഷ് അധ്യക്ഷനായ യോഗത്തിന് എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ സ്വാഗതവും കെജിഒഎ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ പ്രവീൺ നന്ദിയും പറഞ്ഞു.
