മണിമലയിൽ റോഡിൽ നിന്നും കളഞ്ഞുകിട്ടിയ 49750 രൂപ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് പ്ലസ് ടു വിദ്യാർഥി! മാതൃകാപരമായ പ്രവർത്തനത്തെ പ്രത്യേകാമായി അഭിനന്ദിക്കാനൊ


മണിമല: മണിമലയിൽ റോഡിൽ നിന്നും കളഞ്ഞുകിട്ടിയ 49750 രൂപ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് പ്ലസ് ടു വിദ്യാർഥി മാതൃകയായി. മണിമല ഏറത്ത് വടകര കടുക്കടവ് ഭാഗത്ത് നിന്ന് കളഞ്ഞുകിട്ടിയ 49750 രൂപയാണ് മണിമല സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി റയാൻ മണിമല പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്.

 

 മണിമല പൊലീസ് സ്റ്റേഷനിലെ ജി.ഡി. ചാർജ്  എ.എസ്.ഐ. അജിത് കുമാറും സ്റ്റേഷൻ റൈറ്റർ ഗിരീഷുമാണ് ഈ സമയം സ്റ്റേഷനിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും പണം നഷ്ടപ്പെട്ട ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് പണം നഷ്ടപ്പെട്ടെന്നെ പരാതിയുമായി കൊട്ടാങ്ങൽ സ്വദേശിയായ അജ്മൽ പൊലീസ് സ്റ്റേഷനിൽ എത്തിയത്. പരാതിയും മറ്റ് വിവരങ്ങളും പരിശോധിച്ച ശേഷം പൊലീസ് പണം അജ്മലിന് കൈമാറി. ആലപ്പുഴയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് അടയ്ക്കാനായി കൊണ്ടുപോകുന്നതിനിടെയാണ് പണം നഷ്ടമായത്. വിദ്യാർഥിയായ റയാന്റെ മാതൃകാപരമായ പ്രവർത്തനത്തെ മണിമല പൊലീസ് അഭിനന്ദിച്ചു. വിദ്യാർഥിയുടെ ഈ നല്ല പ്രവൃത്തി സ്കൂൾ അധികൃതരെ അറിയിച്ച ശേഷം അടുത്ത ദിവസം റയാനെ പ്രത്യേകമായി അഭിനന്ദിക്കാനാണ് മണിമല പോലീസിന്റെ തീരുമാനം.