അമയന്നൂരിൽ കാറുകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്.


അമയന്നൂർ: അമയന്നൂരിൽ കാറുകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്. അമയന്നൂർ സ്വദേശികളായ കുടുംബാംഗങ്ങളായ ഷിബു വർഗീസ് (54), ബിന്ദു തോമസ് (53), ഡയാന ഫിലിപ്പ് (21), നിയ ഷിബു (18) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

 

 ഇന്നു പുലർച്ചെ മണർകാട് കിടങ്ങൂർ റോഡിൽ അമയന്നൂരിന് സമീപമായിരുന്നു അപകടം ഉണ്ടായത്. എയർപോർട്ടിലേക്ക് പോയ സംഘം സഞ്ചരിച്ച കാറിൽ എയർപോർട്ടിൽ പോയി മടങ്ങിവന്ന മറ്റൊരു കാർ ഇടിച്ചാണ് അപകടം ഉണ്ടായത് എന്ന് പറയുന്നു. അപകടത്തിൽ പരിക്കേറ്റ 4 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.