കർക്കടകമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും, ഭക്തജനത്തിരക്കിൽ എരുമേലി.


ശബരിമല: കർക്കടകമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് തുറക്കുന്നത് പ്രമാണിച്ച് ഭക്തജനത്തിരക്കിലാണ് എരുമേലി.

 

 വിവിധയിടങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തർ എരുമേലിയിലെത്തി ദർശനം നടത്തുന്നുണ്ട്. വൈകിട്ട് അഞ്ചു മണിക്ക് ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി നടതുറന്ന് ദീപങ്ങൾ തെളിയിക്കും. കർക്കിടകം ഒന്നായ നാളെ മുതൽ പ്രത്യേക പൂജകൾ ആരംഭിക്കും. 21 വരെയാണ് കർക്കടകമാസ പൂജകൾ.  ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്നവർ വെർച്ചൽ ക്യൂ വെബ്സൈറ്റ് വഴി ദർശനത്തിനായുള്ള ബുക്കിങ് നടത്തണം. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. നടതുറന്ന് ദീപം തെളിയിക്കും. വെള്ളിയാഴ്ച രാവിലെ അഞ്ചു മണിക്കാണ് ദർശനത്തിനായി നട തുറക്കുക.