അധിക മഴ ലഭിച്ചിട്ടും കോട്ടയം ജില്ലയിൽ പകൽ ചൂടിന് കുറവില്ല, കാലവർഷം സജീവമായില്ല.


കോട്ടയം: അധിക മഴ ലഭിച്ചിട്ടും കോട്ടയം ജില്ലയിൽ പകൽ ചൂടിന് കുറവില്ല. കഴിഞ്ഞ ദിവസങ്ങളിൽ മഴ മാറിയ ദിവസങ്ങളിൽ ഉയർന്ന ചൂടാണ് അനുഭവപ്പെട്ടത്.

 

 കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചെങ്കിലും മഴ മാറി നിന്ന രണ്ടു ദിവസങ്ങളിൽ ഉയർന്ന ചൂടാണ് അനുഭവപ്പെട്ടത്. ചൊവ്വാഴ്ച കോട്ടയത്ത്‌ 34.5 ഡിഗ്രി, കുമരകത്ത്‌ 33.6 ഡിഗ്രി‍, വൈക്കത്ത്‌ 32.6 ഡിഗ്രി സെൽഷ്യസ്‌ താപനിലയുമാണ് രേഖപ്പെടുത്തിയത്. ജില്ലയുടെ മലയോര മേഖലകളിലും ഉയർന്ന ചൂടാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയും അനുഭവപ്പെട്ടത്. സംസ്ഥാനത്ത് ജില്ലയിലുൾപ്പടെ ജൂൺ മാസം മുതൽ കാലവർഷം ദുർബലമായിരുന്നെങ്കിലും ജൂലൈ മാസം ആദ്യം കോട്ടയം ജില്ലയിൽ ലഭിച്ചത് 25 ശതമാനം അധികമഴയാണ്. ജൂൺ മാസത്തിൽ ജില്ലയിലുൾപ്പടെ മഴ കുറവാണ് ലഭിച്ചത്. എന്നാൽ ജൂലൈ മാസം ആദ്യം മുതൽ 10 വരെ ലഭിച്ചത് 25 ശതമാനം അധികമഴയാണ് എന്ന് കാലാവസ്ഥാ കണക്കുകൾ പറയുന്നു. 195.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിയിരുന്നിടത്ത് ജ‍ൂലൈ ഒന്നുമുതൽ 10 വരെ 235.3 മില്ലിമീറ്റർ മഴ ലഭിച്ചതായാണ്‌ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഒ‍ൗദ്യോഗിക കണക്ക്‌. എന്നാൽ ഇത്രയുമൊക്കെ മഴ പെയ്തീട്ടും ചൂട് ഉയർന്നു നിൽക്കുകയാണ്. അതോടൊപ്പം ഇത്തവണ കാലവർഷം സജീവമായിരുന്നില്ല എന്നും മഴയിൽ കുറവാണ് ഉണ്ടായതെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.