പാലാ ഭരണങ്ങാനത്ത് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു.


ഭരണങ്ങാനം: പാലാ ഭരണങ്ങാനത്ത് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു. പാലാ ഭരണങ്ങാനം മേരിഗിരി പടിഞ്ഞാറെ പീടികയിൽ മേരി തോമസിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്.

 

 വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കിണർ ഇടിഞ്ഞു താഴുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കിണറിന്റെ സംരക്ഷണഭിത്തിയും ചുറ്റുമതിലുമടക്കമാണ് ഇടിഞ്ഞു താഴ്ന്നു കിണറ്റിനുള്ളിലേക്ക് വീണത്. 70 വർഷത്തോളം പഴക്കമുള്ള കിണർ ആണിത്. വീടിനോടു ചേർന്ന് തന്നെയാണ് കിണറുള്ളത്. 40 അടിയോളം താഴ്ചയുള്ള കിണറാണ് ഇത്. വീടിനോട് ചേർന്നാണ് അപകടം സംഭവിച്ചതിനാൽ വീടിനും അപകട ഭീഷണിയുണ്ട്. പഞ്ചായത്ത്-റവന്യു അധികൃതർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സംഭവ സമയം മേരി തോമസ് തനിച്ചാണ് വീട്ടിൽ ഉണ്ടായിരുന്നത്.