കോട്ടയം: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ അഭിമാനത്തിളക്കത്തിൽ നമ്മുടെ കോട്ടയം. മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടു.

ഭ്രമയുഗത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. ബോളിവുഡ് താരം കാർത്തിക് ആര്യനുമായി പുരസ്കാരം പങ്കിടുകയായിരുന്നു. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണില്’ എന്ന ഗാനമാണ് വൈക്കം വിജയലക്ഷ്മിയെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരത്തിന് അർഹയാക്കിയത്. ഇത് നാലാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടുന്നത്. ഡൽഹിയിൽ നാഷണൽ മീഡിയാ സെന്ററിൽച്ചുനടന്ന വാർത്താസമ്മേളനത്തിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. സംവിധായകൻ ജയരാജായിരുന്നു ജൂറി ചെയർമാൻ. ജയരാജ് ഉൾപ്പെടെ 11-അംഗ ജൂറി വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളുടെ അവാർഡ് നിർണയം ഈ മാസം ആദ്യം പൂർത്തിയാക്കിയിരുന്നു. 2024-ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്.
