പാലാ: ശബരിമല പാതയിൽ അഗ്നിരക്ഷാ സേനയുടെ വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ 6 പേരെ പാലാ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരായ ചേർത്തല സ്വദേശി ജോബിൻ വർഗീസ് (42), നെയ്യാറ്റിൻകര സ്വദേശി രാംലാൽ (41), മണ്ണഞ്ചേരി സ്വദേശി കെ ബി ഹാഷിം (44), വാമനപുരം സ്വദേശി വി.ആർ അഭിലാഷ് (44), ചേർത്തല സ്വദേശി വി അഭിലാഷ് (46) ഫോറസ്റ്റ് ഓഫീസർ ഇടകടത്തി സ്വദേശി ഫ്രണ്ട് (58)എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ശബരിമല ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ സംഘം സഞ്ചരിച്ച വാഹനം പമ്പ റൂട്ടിൽ തുലാപ്പളളിയിൽ വച്ചാണ് അപകടത്തിൽപെട്ടത്.
.png)