മൂന്നിലവിൽ ആറ്റിൽ യുവാവ് മുങ്ങി മരിച്ചു.


ഈരാറ്റുപേട്ട: മൂന്നിലവിൽ ആറ്റിൽ യുവാവ് മുങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശിയും എറണാകുളത്ത് ഐടി കമ്പനി ജീവനക്കാരനുമായ അർജുൻ (27) ആണ് മരണപ്പെട്ടത്.

 

 സുഹൃത്തിനൊപ്പം സ്ഥലം സന്ദർശിക്കുന്നതിനായി എത്തിയതായിരുന്നു. അപകടവിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ ഈരാറ്റുപേട്ട അഗ്നിരക്ഷാ സേന സംഘമാണ് മൃതദ്ദേഹം കണ്ടെടുത്തത്. ഈരാറ്റുപേട്ടയിലെ ടീം എമർജൻസി കേരളയിലെ പ്രവർത്തകരും അഗ്നിരക്ഷാ സേനയുടെ സഹായത്തിനായി ഒപ്പമുണ്ടായിരുന്നു. പോലീസ് സ്ഥാലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.