എരുമേലി ശബരിമല പാതയിൽ തുലാപ്പള്ളിയിൽ കുത്തിറക്കത്തിൽ നിയന്ത്രണംവിട്ട അഗ്നിരക്ഷാ സേനയുടെ വാഹനം നിരവധി വാഹനങ്ങളിൽ ഇടിച്ചു മറിഞ്ഞു, അപകടത്തിൽ നിരവധി പേർക


എരുമേലി: എരുമേലി ശബരിമല പാതയിൽ തുലാപ്പള്ളിയിൽ കുത്തിറക്കത്തിൽ നിയന്ത്രണംവിട്ട അഗ്നിരക്ഷാ സേനയുടെ വാഹനം നിരവധി വാഹനങ്ങളിൽ ഇടിച്ചു മറിഞ്ഞു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.

 

 ഇവരെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചു. ചിലർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക വിവരം. നിയന്ത്രണംവിട്ടു മറിഞ്ഞ അഗ്നിരക്ഷാ സേനയുടെ വാഹനത്തിനുള്ളിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാ സേനയും എരുമേലിയിൽ നിന്നും പോലീസ് സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്. നിയന്ത്രണംവിട്ട അഗ്നിരക്ഷാ സേനയുടെ വാഹനം കണമല ഫോറസ്ററ് വകുപ്പിന്റെ വാഹനത്തിലും മൂന്നോളം ഭക്തജന വാഹനങ്ങളിലും ഇടിച്ചു മറിയുകയായിരുന്നു. എരുമേലി ശബരിമല റോഡിൽ തുലാപ്പള്ളി വട്ടപ്പാറ ആലപ്പാട്ട് കവലയിൽ ആണ് അപകടം ഉണ്ടായത്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.