കോട്ടയം: കോട്ടയം ജില്ലയിൽ നിന്നും ഹരിതകർമ്മ സേന ജൂൺ മാസത്തിൽ ശേഖരിച്ചത് 518.21 ടൺ അജൈവ മാലിന്യങ്ങൾ.

4,01,920 കിലോഗ്രാം റിജക്ട് മാലിന്യവും 59,455.76 കിലോഗ്രാം തരംതിരിച്ച പ്ലാസ്റ്റിക്കും 37,210 കിലോഗ്രാം ഗ്ലാസ് മാലിന്യങ്ങളും 19,630 കിലോഗ്രാം ലെഗസി മാലിന്യവും ശേഖരിച്ചവയിൽ ഉൾപ്പെടുന്നു. ഹരിതകർമ്മ സേന ശേഖരിച്ച മാലിന്യങ്ങൾ ശാസ്ത്രീയ സംസ്‌കരണത്തിനായി ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലും 6 നഗരസഭകളിലുമായി രണ്ടായിരത്തിലധികം ഹരിത കർമ്മ സേനാംഗങ്ങളാണുള്ളത്. ഇവരുടെ പ്രവർത്തനഫലമായിട്ടാണ് ജില്ലയിൽ നിന്നും ജൂൺ മാസത്തിൽ 518.21 ടൺ അജൈവ മാലിന്യങ്ങൾ ശേഖരിച്ചു ക്ലീൻ കേരള കമ്പനിക്ക് കൈമാറാനായത്.
