കോട്ടയം: കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക്. സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചു സ്‌കൂട്ടർ യാത്രക്കാരൻ പൂവരണി സ്വദേശിക്ക് പരിക്കേറ്റു.

അപകടത്തിൽ പൂവരണി സ്വദേശി ജോസ് ജോർജിന്(65) ആണ് പരുക്കേറ്റത്. ബുധനാഴ്ച ഉച്ചകഴിഞ്ഞു 3 മണിയോടെ പന്തത്തല ഭാഗത്ത് വച്ച് ആണ് അപകടം ഉണ്ടായത്. ചാമംപതാലിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് മണിമല സ്വദേശിയായ യുവാവിന് പരിക്കേറ്റു. മണിമല സ്വദേശി അശ്വിൻ മാത്യുവിന് ( 22 ) പരുക്കേറ്റത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അപകടം. വാഹനാപകടങ്ങളിൽ പരിക്കേറ്റ 2 പേരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
