കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയും കാറ്റും.


കോട്ടയം: കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയും കാറ്റും. കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ തുടരുകയാണ്.

 

 ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജില്ലയിൽ ശക്തമായ മഴ ലഭിക്കുന്നുണ്ടെങ്കിലും ഇന്ന് മഴ മുന്നറിയിപ്പുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. ചൊവ്വാഴ്ച രാത്രി മുതൽ ആരംഭിച്ച ഒറ്റപ്പെട്ട ശക്തമായ മഴ ഇന്നും തുടരുന്നുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ടും ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.