കോട്ടയത്ത് ടിഷ്യൂ പേപ്പർ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടിത്തം, അഗ്നിരക്ഷാസേന തീയണക്കാനുള്ള ശ്രമം തുടരുന്നു.


കോട്ടയം: കോട്ടയത്ത് ടിഷ്യൂ പേപ്പർ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടിത്തം. അഗ്നിരക്ഷാസേന തീയണക്കാനുള്ള ശ്രമം തുടരുന്നു.

 

 കോട്ടയം എസ്എച് മൗണ്ടിലുള്ള ടിഷ്യൂ പേപ്പർ നിർമ്മാണ ഫാക്ടറിയിൽ ആണ് വൻ തീപിടിത്തം ഉണ്ടായത്. മൂന്നു കെട്ടിടങ്ങളിലേക്കും തീ പടർന്നു പിടിച്ചിട്ടുണ്ട്. കെട്ടിടത്തിനകത്തേക്ക് കയറാനായി അഗ്നിരക്ഷാ സേന ശ്രമിക്കുന്നുണ്ട്. ഞായറാഴ്ചയായിരുന്നതിനാൽ കെട്ടിടത്തിനകത്ത് ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല എന്നാണു പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സേനയുടെ 3 യൂണിറ്റ് എത്തിയാണ് ഇപ്പോൾ തീ അണയ്ക്കാൻ പരിശ്രമിക്കുന്നത്. എസ്എച്ച് മൗണ്ടിലെ ടിഷ്യു പേപ്പർ നിർമാണ യൂണിറ്റായ ജെ.എൻ.ഇൻഡസ്ട്രീസിലാണ് തീപിടിച്ചത്.