പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവായുടെ അഞ്ചാം ഓർമ്മപ്പെരുന്നാൾ കൊടിയേറി.


കോട്ടയം : മലങ്കരസഭാ ആസ്ഥാനായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന മുൻസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അഞ്ചാം ഓർമ്മപ്പെരുന്നാൾ കൊടിയേറി.

 

 നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിച്ചു. അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ, അസി.മാനേജർ ഫാ.​ഗീവർ​ഗീസ് ജോൺസൺ എന്നിവർ സഹകാർമ്മികരായി.