പാലാ-പൊൻകുന്നം റോഡിൽ ഇളങ്ങുളത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്ക്.


പൊൻകുന്നം: പാലാ-പൊൻകുന്നം റോഡിൽ ഇളങ്ങുളത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്ക്.

 

 പൊൻകുന്നം സ്വദേശി റെജി തോമസ് (65), എതിർ കാറിൽ ഉണ്ടായിരുന്ന മണിമല സ്വദേശിനി ടിൻസി (44), ആലപ്ര സ്വദേശിനി  ബിൻസി (53) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം ഉണ്ടായത്. മൂവരെയും ഉടനെ തന്നെ നാട്ടുകാർ ചേർന്ന് പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.