പാലാ: വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക്. കുമ്മണ്ണൂരിൽ വച്ച് നടന്നു പോകുന്നതിനിടെ സ്കൂട്ടർ ഇടിച്ചു വഴിയാത്രക്കാരൻ കെഴുവംകുളം സ്വദേശി ശശികുമാർ(65)സ്കൂട്ടർ യാത്രികൻ കൈപ്പള്ളി സ്വദേശി ജിജോ ജോസഫ് (24 )എന്നിവർക്ക് പരിക്കേറ്റു.

ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം. ശനിയാഴ്ച ഉച്ചയ്ക്ക് കൊച്ചു കൊട്ടാരത്തിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് തോടനാൽ സ്വദേശികളായ രജനി(40) ആദിനാദ് (11)എന്നിവർക്ക് പരുക്കേറ്റു. വിവിധ അപകടങ്ങളിലായി പരിക്കേറ്റ 4 പേരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
