പാലാ: ഞായറാഴ്ച രാത്രിയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്. സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു കൊഴുവനാൽ സ്വദേശിക്ക് പരിക്കേറ്റു. കൊഴുവനാൽ കപ്പിലുക്കുന്ന് സ്വദേശി മണികണ്ഠന് (56) ആണ് അപകടത്തിൽ പരുക്കേറ്റത്.

ഞായറഴ്ച രാത്രി 9:30യോടെയാണ് അപകടം ഉണ്ടായത്. തോപ്രാംകുടിയിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് തോപ്രാംകുടി സ്വദേശി ജോണിക്കു (60) പരുക്കേറ്റു. ചേർപ്പുങ്കിലിനു സമീപത്തു വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു പള്ളിക്കത്തോട് സ്വദേശിക്ക് പരിക്കേറ്റു. അപകടത്തിൽ പള്ളിക്കത്തോട് സ്വദേശി സ്വദേശി സച്ചിന്(22) ആണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 7:30യോടെയാണ് അപകടം ഉണ്ടായത്. വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ പരിക്കേറ്റ 3 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
