പാലാ: പാലാ നഗരസഭയിൽ സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചതോടെ നഗരസഭയിൽ ഭരണം വീണ്ടും പ്രതിസന്ധിയിൽ. നഗരസഭയിൽ ഭരണം പ്രതിസന്ധിയിലായതോടെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുകയാണ് എൽഡിഎഫ്.

എണ്ണവും പാലായിലെ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന നേതൃത്വം ഇടപെടുമെന്നാണ് കരുതുന്നത്. ഇന്നലെ ചേർന്ന കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി യോഗത്തിൽ കോൺഗ്രസ്സ് കൗൺസിലർമാർ സ്വന്തത്ര കൂട്ടായ്മയ്ക്ക് പിന്തുണ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ടു പ്രമേയം പാസാക്കിയിരുന്നു. സ്വതന്ത്ര കൂട്ടായ്മയിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടതായും അവരുമായി യോജിച്ചു പോകാൻ കഴിയില്ലെന്നുമാണ് കോൺഗ്രസ്സ് കൗൺസിലർമാർ പറഞ്ഞത്. നഗരസഭയിലെ ഭരണപ്രതിസന്ധിയിൽ ചർച്ചകൾക്കും തീരുമാനങ്ങൾക്കും പരിഹാരങ്ങൾക്കുമായി കെപിസിസി തീരുമാനത്തിന് വിട്ടിരിക്കുകയാണ് കോൺഗ്രസ്. വിഷയത്തിൽ സംസ്ഥാന നേതക്കൾ ഇടപെട്ട് അന്തിമ തീരുമാനം എടുക്കും. പാലാ നഗരസഭയിൽ തുടർച്ചയായി തർക്കങ്ങൾ ഉണ്ടാകുന്നതിൽ ഡിസിസി നേതൃത്വത്തിനും അതൃപ്തിയുണ്ട്. പാലാ നഗരസഭയിലെ തർക്കം കോട്ടയം ഡി.സി.സി ചർച്ച ചെയ്യും എന്ന് കെപിസിസി പ്രസിഡന്റ് മന്ത്രി സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിനു നഗരസഭയുടെ നിയന്ത്രണത്തിലുള്ള കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് വീണ്ടും പ്രശനങ്ങൾ ഉടലെടുത്തത്. കോൺഗ്രസിന്റെ 6 കൗൺസിലർമാരും കോൺഗ്രസ് വിമതയായി വിജയിച്ച വൈസ് ചെയർപഴ്സൻ മായാ രാഹുലും സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിച്ചുള്ള കോൺഗ്രസ്സ് പ്രമേയം അവതരിപ്പിച്ചപ്പോൾ പങ്കെടുത്തു. എന്നാൽ വിഷയത്തിൽ കോൺഗ്രസ് നേതൃത്വം തീരുമാനം പറയട്ടെയെന്നു സ്വതന്ത്ര മുന്നണി കൗൺസിലർ ബിനു പുളിക്കക്കണ്ടം പറഞ്ഞു.
