വാഴൂർ: വാഴൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു കാൽനട യാത്രികന് പരിക്ക്.

വാഴൂർ സ്വദേശി പി.ആർ. രവീന്ദ്രൻ നായർ(84)ക്കാണ് അപകടത്തിൽ പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 7:30 യോടെ വാഴൂർ ഭാഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
