കോട്ടയം: ധവള പത്രം, ബജറ്റ്, കേരള വികസനം എന്ന വിഷയത്തിൽ ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ ജൂലൈ 13 മുതൽ 16 വരെ ജില്ലയിലെ പ്രാദേശിക കേന്ദ്രങ്ങളിൽ സായാഹ്ന സദസ്സുകൾ സംഘടിപ്പിക്കുന്നു.

തിരുനക്കര ബസ്റ്റാൻ്റ് മൈതാനത്ത് നടന്ന സായാഹ്ന സദസ്സ് കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ് നായർ ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ സെക്രട്ടറിയേറ്റംഗം മുഹമ്മദ് ഹനീഫ്, കെഎസ്ടിഎ ജില്ലാ ജോ:സെക്രട്ടറി റീമ കുരുവിള എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. കെഎസ്ടിഎ സബ്ജില്ലാ സെക്രട്ടറി ശ്രീജിത് അധ്യക്ഷനായ യോഗത്തിന് യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം കെ കെ പ്രദീപ് സ്വാഗതവും ടൗൺ ഏരിയ സെക്രട്ടറി അനിഷ് കെ പി കൃതജ്ഞതയും രേഖപ്പെടുത്തി. നീണ്ടൂർ പ്രാവട്ടത്ത് എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി, അയർക്കുന്നം എന്നിവിടങ്ങളിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗങ്ങൾ ടി ഷാജി, വി വി വിമൽകുമാർ, പൂഞ്ഞാറിൽ എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് അനൂപ് എസ്, ഉഴവൂരിൽ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം കെ റ്റി അഭിലാഷ് എന്നിവർ സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്തു. വൈക്കത്ത് കെജിഒഎ സംസ്ഥാന കൗൺസിൽ അംഗ മനോജ് കെ സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്തു. ഇന്ന് കടുത്തുരുത്തി, തെങ്ങണ,കഞ്ഞിക്കുഴി,ഈരാറ്റുപേട്ട, മുത്തോലി ,കുമരകം,മുണ്ടക്കയം, എറ്റുമാനൂർ,യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ സായാഹ്ന സദസ്സ് നടക്കും.
