മദ്യപസംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കം: കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു.


കോട്ടയം: കോട്ടയം നഗരത്തില്‍ യുവാവിനെ കുത്തിക്കൊന്നു. പാമ്പാടി സ്വദേശി കോത്തല തടത്തിൽ പുത്തൻ പുരയിടത്തിൽ വീനീത്(30) ആണ് കൊല്ലപ്പെട്ടത്.

 

 മുപ്പത് വയസായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു കൊലപാതകം നടന്നത്. മദ്യപസംഘങ്ങൾ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മാങ്ങാനം പുത്തൻപറമ്പിൽ ശ്രീകാന്തിനെ(39) പൊലീസ് പിടികൂടിയിട്ടുണ്ട്. ശനിയാഴ്ച രാത്രി 11.15ന് സെൻട്രൽ ജംക്‌ഷനിലെ കേരള ബാങ്ക് ശാഖയ്ക്ക് മുന്നിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന യുവാക്കൾ തമ്മിൽ തെരുവിൽ ഏറ്റുമുട്ടുകയായിരുന്നു. വാക്കേറ്റത്തെത്തുടർന്ന് ശ്രീകാന്ത് കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വിനീതിനെ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സമീപത്ത് വാഹനപരിശോധന നടത്തുകയായിരുന്ന കൺട്രോൾ റൂമിലെ പൊലീസ് ഉദ്യോഗസ്ഥർ സഹസികമയാണ് പ്രതിയെ പിടി കൂടിയത്. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. കൺട്രോൾ റൂം എസ്ഐ കെ.ഉദയൻ, എഎസ്ഐ റോഷൻ, സിപിഒ ബോബി എന്നിവർ ചേർന്ന് ആണ് ചോരയൊലിക്കുന്ന ആയുധവുമായി നിൽക്കുകയായിരുന്ന പ്രതിയെ സാഹസികമായി പിടികൂടിയത്. കുത്തേറ്റയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിനീതിന്റെ ശരീരത്തിൽ അഞ്ചിലേറെ തവണ കുത്തിയതിന്റെ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു.