എരുമേലി: എരുമേലി-ശബരിമല പാതയിൽ തുലാപ്പള്ളിയിൽ അഗ്നിരക്ഷാ സേനയുടെ വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥൻ മരണപ്പെട്ടു. തിരുവല്ല ഫയർ സ്റ്റേഷൻ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ കൊല്ലം ആയൂർ സ്വദേശി രഞ്ജിത്ത് കുമാർ(39) ആണ് മരിച്ചത്.

തുലാപ്പള്ളി ഭാഗത്ത് റോഡില്‍ വീണ മരം മുറിച്ചുമാറ്റി തിരിച്ചു വരുന്നതിനിടെയാണ് കുത്തിറക്കത്തിൽ അഗ്നിരക്ഷാ സേനയുടെ വാഹനം നിയന്ത്രണംവിട്ടു നിരവധി വാഹനങ്ങളിൽ ഇടിച്ചു മറിഞ്ഞത്. ശബരിമല ഡ്യൂട്ടിയുടെ ഭാഗമായി നിലയ്ക്കലിലെ താല്‍കാലിക സ്റ്റേഷനില്‍ ജോലിക്കെത്തിയ ഉദ്യോഗസ്ഥർ ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. തുലാപ്പള്ളി ഭാഗത്ത് റോഡില്‍ വീണ മരം മുറിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ടു വനം വകുപ്പ് അറിയിച്ചതിനെ തുടർന്നാണ് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയത്. തുടർന്ന് മരം മുറിച്ചു മാറ്റി തിരികെ നിലയ്ക്കലിലേക്ക് പോകുന്നതിനിടെയാണ് ഇറക്കത്തിൽ വാഹനം നിയന്ത്രണംവിട്ടു അപകടം സംഭവിച്ചത്. ആലപ്പുഴ ഫയര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ അഭിലാഷ് ഉള്‍പ്പടെ ആശുപത്രിയിലാണ്. അവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ട് എന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ശനിയാഴ്ച വൈകിട്ട് 3 മണിയോടെ ശബരിമല പാതയിൽ തുലാപ്പള്ളി വട്ടപ്പാറ ആലപ്പാട്ട് കവലയിൽ ആണ് അപകടം ഉണ്ടായത്. തുലാപ്പള്ളിയിൽ കുത്തിറക്കത്തിൽ നിയന്ത്രണംവിട്ട അഗ്നിരക്ഷാ സേനയുടെ വാഹനം നിരവധി വാഹനങ്ങളിൽ ഇടിച്ചു മറിയുകയായിരുന്നു. നിയന്ത്രണംവിട്ട അഗ്നിരക്ഷാ സേനയുടെ വാഹനം കണമല ഫോറസ്ററ് വകുപ്പിന്റെ വാഹനത്തിലും മൂന്നോളം ഭക്തജന വാഹനങ്ങളിലും ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ 6 പേരെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിലും മറ്റുള്ളവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരായ ചേർത്തല സ്വദേശി ജോബിൻ വർഗീസ് (42), നെയ്യാറ്റിൻകര സ്വദേശി രാംലാൽ (41), മണ്ണഞ്ചേരി സ്വദേശി കെ ബി ഹാഷിം (44), വാമനപുരം സ്വദേശി വി.ആർ അഭിലാഷ് (44), ചേർത്തല സ്വദേശി വി അഭിലാഷ് (46) ഫോറസ്റ്റ് ഓഫീസർ ഇടകടത്തി സ്വദേശി ഫ്രണ്ട് (58)എന്നിവരെയാണ് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
.png)