പാലാ: വിവിധ വാഹനാപകടങ്ങളിൽ 6 പേർക്ക് പരിക്ക്. ഈരാറ്റുപേട്ടയിൽ വച്ച് ട്രാവലർ മതിലിൽ ഇടിച്ചു പൂഞ്ഞാർ സ്വദേശി രാജീവ് ജേക്കബിന് (50) പരുക്കേറ്റു.
രാവിലെ 5.30 യോടെയാണ് അപകടം. പീരുമേട്ടിൽ വച്ച് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു പാലാ കരൂർ സ്വദേശികളായ ശിവരാമൻ (67) അരുൺ (37) ചന്ദ്രിക (68) എന്നിവർക്ക് പരുക്കേറ്റു. 11 മണിയോടെയാണ് അപകടം. കൂരാലിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് പനമറ്റം സ്വദേശി മുരളിക്ക് ( 72) പരുക്കേറ്റു.
വൈകിട്ട് 6 മണിയോടെയാണ് അപകടം. കാനാട്ടു പാറയിൽ വച്ച് വൈകിട്ടു കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവിത്താനം സ്വദേശിനി കുട്ടിയമ്മക്ക് ( 76 ) പരുക്കേറ്റു. വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.