കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. റെയിൽവേ സ്റ്റേഷനിൽ 65 കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി റെയിൽവേ പോലീസിന്റെയും കേരള പോലീസിന്റെയും സംയുക്തമായ പരിശോധനയിൽ ആണ് 65 കിലോ കഞ്ചാവുമായി ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ 3 പേർ പിടിയിലായത്. പൂനെയിൽ നിന്ന് തിരുപ്പതി വഴി കോട്ടയത്തേക്ക് വന്ന പൂനെ എക്സ്പ്രസിൽ ആണ് ഇവർ കഞ്ചാവ് കടത്തിയത്. പുലർച്ചെ നാല് മണിയോടെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ വെച്ചാണ് റെയിൽവേ പോലീസും കേരള പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇവർ പിടിയിലാകുന്നത്. ട്രാവൽ ബാഗിൽ ചെറിയ കിറ്റുകൾ ആക്കിയാണ് ഇവർ കഞ്ചാവ് കടത്തിക്കൊണ്ട് വന്നത്. മൂവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല.
