കോട്ടയം: യുഡിഎഫ് കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ തെരഞ്ഞെടുപ്പ് വാഗ്ദാനമായി നൽകിയ ഇന്ദിര ഗ്യാരന്റിയിലെ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര എന്ന പ്രഖ്യാപനത്തിന്റെ ആദ്യ ഘട്ടമാണ് ഇന്ന് യഥാർത്ഥ്യമായിരിക്കുന്നത് എന്ന് നിയമസഭാ സ്പീക്കറും കോട്ടയം എംഎൽഎ യുമായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു.

കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, നഗരസഭാ ചെയർപേഴ്സൺ എം.പി. സന്തോഷ്കുമാർ, കോൺഗ്രസ്സ് പ്രവർത്തകർ, സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ നിരവധിപ്പേരും യാത്രക്കാരും പങ്കെടുത്തു.
