പാലാ: പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു സ്‌കൂൾ വിദ്യാർത്ഥിക്ക് പരിക്ക്. പാലാ മുണ്ടുപാലം സ്വദേശി ശ്രീഹരിക്കാണ് (14) അപകടത്തിൽ പരുക്കേറ്റത്.

തിങ്കളാഴ്ച രാവിലെ 9:30യോടെ പാലാ ടൗണിൽ ആയിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാർത്ഥിയെ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സ്കൂൾ വിദ്യാർഥിയെ അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിക്ക് ഗുരുതര പരിക്കുകളില്ലെന്നു ആശുപത്രി അധികൃതർ അറിയിച്ചു.
