കോട്ടയത്തെ ഗതാഗതക്കുരുക്ക്: എം.സി റോഡിലെ ഗതാഗത തടസ്സങ്ങൾ പരിഹരിക്കുന്നതിനായി കാരിത്താസ് ജംഗ്ഷൻ മുതൽ നാഗമ്പടം വരെയുള്ള ഭാഗത്ത് പരിശോധന നടത്തി.


കോട്ടയം: കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ നേതൃത്വത്തിലുള്ള സമിതി കാരിത്താസ് ജംഗ്ഷൻ മുതൽ നാഗമ്പടം വരെയുള്ള ഭാഗത്ത് പരിശോധന നടത്തി.

 

 നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻറെ അധ്യക്ഷതയിൽ  ജൂൺ ഒന്നിനു ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം എം.സി റോഡിൽ കാരിത്താസ് ജംഗ്ഷൻ മുതൽ നാഗമ്പടം വരെയുള്ള ഭാഗത്ത് പരിശോധന നടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച എം.സി റോഡിൽ ചിങ്ങവനം മുതൽ പുളിമൂട് ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിലും കഞ്ഞിക്കുഴിയിലും സന്ദർശനം നടത്തിയിരുന്നു. സമിതിയുടെ കരട് റിപ്പോർട്ടിൽ വിശദമായ ചർച്ച നടത്തി തയ്യാറാക്കിയായിരിക്കും അടിയന്തര പരിഷ്‌കാരങ്ങൾ വരുത്തുകയെന്ന് സ്പീക്കർ നേരത്തെ വ്യക്തമാക്കിയിരുന്നു.