റോഡുകൾ വീണ്ടും സ്കൂൾ തിരക്കുകൾക്ക് വഴിമാറുന്നു, ടിപ്പർ വാഹനങ്ങൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്.


കോട്ടയം: സ്‌കൂളുകൾ തുറന്നതോടെ റോഡുകൾ വീണ്ടും സ്കൂൾ തിരക്കുകൾക്ക് വഴിമാറുകയാണ്.

 

 റോഡിൽ രാവിലെയും വൈകുന്നേരത്തെയും പീക്ക് അവറുകളിലെ തിരക്ക് കുറക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിൻ്റെയും ഭാഗമായി ടിപ്പർ വാഹനങ്ങൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്. കോട്ടയം ജില്ലയിൽ രാവിലെ 08:30 മുതൽ 09:30 വരെയും വൈകുന്നേരം 03:30 മുതൽ 04:30 വരെയുമാണ് ടിപ്പർ വാഹനങ്ങൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.