ജില്ലാതല ഏകോപനത്തിനും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനുമായി സംസ്ഥാനത്തെ മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതലകൾ നൽകി.


കോട്ടയം: ജില്ലാതല ഏകോപനത്തിനും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനുമായി സംസ്ഥാനത്തെ മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതലകൾ നൽകി പൊതുഭരണ (ഏകോപനം) വകുപ്പ് ഉത്തരവിറക്കി.

 

 കോട്ടയം ജില്ലയിൽ മന്ത്രി മോൻസ് ജോസഫിനാണ് ചുമതലകൾ നൽകിയിട്ടുള്ളത്. മന്ത്രി  സി പി ജോൺ തിരുവനന്തപുരം ജില്ലയുടെ ചുമതല വഹിക്കും. മന്ത്രി ഷിബു ബേബി ജോൺ കൊല്ലത്തിന്റെയും  മന്ത്രി പി സി വിഷ്ണുനാഥ്  പത്തനംതിട്ടയുടേയും ചുമതലയിലാണ്. മന്ത്രിമാരായ എം ലിജു (ആലപ്പുഴ), അനൂപ് ജേക്കബ് (ഇടുക്കി), റോജി എം ജോൺ (എറണാകുളം), ഒ ജെ ജെനീഷ്(തൃശൂർ), എൻ ഷംസുദ്ദീൻ (പാലക്കാട്), പി കെ ബഷീർ (മലപ്പുറം),  എ പി അനിൽകുമാർ (കോഴിക്കോട്), ടി സിദ്ദിഖ് (വയനാട്), സണ്ണി ജോസഫ് (കണ്ണൂർ),  കെ എം ഷാജി(കാസർഗോഡ്) എന്നിങ്ങനെയാണ് മന്ത്രിമാരുടെ ജില്ലാതല ചുമതലകൾ.