പാലാ: വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക്. കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മണർകാട് സ്വദേശി അലൻ ബിജു ഐപ്പിന് (18) പരിക്കേറ്റു. ഞായറാഴ്ച രാവിലെ 6 മണിയോടെ പിഴക് ഭാഗത്ത് വച്ചായിരുന്നു അപകടം.

ശനിയാഴ്ച രാത്രി ഞൊണ്ടിമാക്കൽ ഭാഗത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് പറപ്പള്ളി സ്വദേശി എൻ.കെ ബിജുവിന് (55) പരുക്കേറ്റു. ശനിയാഴ്ച വൈകിട്ട് കുമളി ആനവിലാസത്തിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ആനവിലാസം സ്വദേശി ശ്രീനാഥിന് (25 ) പരുക്കേറ്റു. ശനിയാഴ്ച ആറുമാനൂരിൽ വച്ച് സ്‌കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ അയർക്കുന്നം സ്വദേശി അനിൽകുമാറിന് (54) പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി കളത്തൂരിൽ വച്ച് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് കളത്തൂർ സ്വദേശി നോബിക്ക് (19) പരുക്കേറ്റു. വാഹനാപകടങ്ങളിൽ പരിക്കേറ്റ 5 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
