ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന ആറു വയസ്സുകാരി മരണത്തിനു കീഴടങ്ങി.

ചങ്ങനാശ്ശേരി മലകുന്നം പാറയിൽ സുബിഷിന്റെയും സ്വാതിയുടെയും മകൾ ശ്രീദക്ഷ(6) ആണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്തിനിടെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ കാഴ്ചയായിരുന്നു അപകടം ഉണ്ടായത്. കുറിച്ചി ഔട്ട്പോസ്റ്റ് ഭാഗത്തു വെച്ചായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടയത്ത് കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ഇന്നലെ വൈകുന്നേരത്തോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് നടക്കും.
