കോട്ടയം: കോട്ടയത്ത് റോഡിലെ ഹംമ്പിൽ ചാടി നിയന്ത്രണം വിട്ട കാർ എതിരെയെത്തിയ കാറിലും ബൈക്കിലുമിടിച്ചു 5 പേർക്ക് പരിക്ക്.

കോട്ടയം കൂരോപ്പടയിൽ വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരൻ അരുവിക്കുഴി സ്വദേശിയായ ജെയിംസ് സിബി (24), കാർ യാത്രക്കാരായ പാമ്പാടി സ്വദേശികൾ എലിയാമ്മ തോമസ് (70), പി.വി. തോമസ് (75), ആൻസി തോമസ് (32), റിജു തോമസ് (34) എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. റോഡിലെ ഹംമ്പിൽ ചാടി നിയന്ത്രണം വിട്ട കാർ എതിരെയെത്തിയ കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. എതിർ ദിശയിൽ വന്ന കാറിലുണ്ടായിരുന്ന നവവരനും വധുവും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വിവാഹിതരായ മണിമല സ്വദേശികളായ വരനും വധുവും റിസപ്ഷൻ ചടങ്ങിനായി കുമരകത്തേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ 5 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
