പാലായിൽ രണ്ടിടങ്ങളിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളിൽ 3 പേർക്ക് പരിക്ക്.


പാലാ: പാലായിൽ രണ്ടിടങ്ങളിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളിൽ 3 പേർക്ക് പരിക്ക്.

 

 കാറും ബൈക്കും കൂട്ടിയിടിച്ച് കൊച്ചി സ്വദേശികളായ അൻസൺ (25), അമല ജോയി (20) എന്നിവർക്കു പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് പാദുവ ഭാഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. മുണ്ടുപാലത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് മാലം സ്വദേശി ജയ്മോന് (31) പരുക്കേറ്റു. ഇന്ന് 2:30 യോടെയാണ് അപകടം ഉണ്ടായത്. രണ്ടപകടങ്ങളിലായി പരിക്കേറ്റ 3 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.