സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് ദമ്പതികൾ ഉൾപ്പെടെ 3 പേർക്ക് പരിക്ക്.

പാലാ: സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് ദമ്പതികൾ ഉൾപ്പെടെ 3 പേർക്ക് പരിക്ക്.

 

 സ്‌കൂട്ടർ യാത്രികരായ തെങ്ങുംപള്ളി സ്വദേശികളായ എം.എൻ.സത്യൻ (56), ഭാര്യ ബിനു സത്യൻ (53), ബുള്ളറ്റ് യാത്രികൻ പാമ്പാടി സ്വദേശി അമൽ വർഗീസ് (27) എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം. തെങ്ങുംപള്ളി ഭാഗത്ത് വച്ചായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ 3 പേരെയും പാലാ  ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മൂവരുടെയും പരിക്കുകൾ ഗുരുതരമല്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.