സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, കോട്ടയം ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട്.


കോട്ടയം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. കനത്ത മഴയ്ക്കു സാധ്യത കണക്കിലെടുത്തു സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

 കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സംസ്ഥാനത്ത് മഴ ശക്തമായിരിക്കുകയാണ്.