പാലാ: വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്. കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. പള്ളിക്കത്തോട് സ്വദേശികളായ ആഷ പി നായർ (42), അർജുൻ സൂരജ് (13) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

ഞായറാഴ്ച രാവിലെ 10 മണിയോടെ പാലാ-കൊടുങ്ങൂർ റൂട്ടിൽ പൂവത്തിളപ്പിൽ വെച്ചാണ് അപകടം ഉണ്ടായത്. ശനിയാഴ്ച അർധരാത്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ രാമപുരം സ്വദേശിക്ക് പരിക്കേറ്റു. രാമപുരം ചിറകണ്ടത്ത് വച്ച് കാർ വൈദ്യുതി പോസ്‌റ്റിൽ ഇടിച്ച് ആണ് അപകടം ഉണ്ടായത്. അപകടത്തിൽ രാമപുരം സ്വദേശി ആഷിക് മോഹന് (33) പരുക്കേറ്റു. അപകടങ്ങളിൽ പരിക്കേറ്റ 3 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
