മണിമല ഇൻഫന്റ് ജീസസ് ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

മണിമല: ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ മണിമലയുടെ ആഭിമുഖ്യത്തിൽ യുവദീപ്തി എസ്.എം.വൈ.എം. മണിമല ഫൊറോനയുടെ സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായ ജനപങ്കാളിത്തത്തോടെ നടന്നു. പരിപാടി ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ(അഡ്മിനിസ്ട്രേഷൻ) ഫാ. ജോസ് പുത്തൻചിറ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യുവദീപ്തി എസ്.എം.വൈ.എം. മണിമല ഫൊറോന ഡയറക്ടർ ഫാ. ബിനീഷ് ഏറത്തേടം ആമുഖപ്രഭാഷണം നടത്തി. യുവദീപ്തി എസ്.എം.വൈ.എം. മണിമല ഫൊറോന പ്രസിഡന്റ് ലിനോ ലാൽ അധ്യക്ഷത വഹിച്ചു.