പാലാ: പാലായിൽ നിർമ്മാണ ജോലികൾക്കിടെ മണ്ണിടിഞ്ഞു വീണു അതിഥി തൊഴിലാളിക്ക് പരിക്ക്. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.

പാലാ മൂന്നാനി കോടതി വളപ്പിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കുഴിയെടുത്ത് പണികൾ നടക്കുന്നതിനിടെയാണ് തൊഴിലാളിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. ഉടനെ തന്നെ കൂടെയുണ്ടായിരുന്നവർ മണ്ണ് മാറ്റി പുറത്തെടുത്ത ശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു. പണികൾ നടക്കുന്നതിനിടെ ഒരു വശത്തെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു.
