ഓപ്പറേഷൻ തൂഫാൻ: സംസ്ഥാന വ്യാപക റെയ്ഡിൽ 233 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു.


തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ വ്യാപക റെയ്ഡിൽ 233 പേരെ അറസ്റ്റ് ചെയ്തു.

 

 ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 215 കേസുകൾ രജിസ്റ്റർ ചെയ്തു. 233 പേരാണ് അറസ്റ്റിലായത്. ഈ കേസുകളിൽ നിന്നായി ആകെ എം.ഡി.എം.എ (45.49 ഗ്രാം), കഞ്ചാവ് (36.889 കി.ഗ്രാം), കഞ്ചാവ് ബീഡി (144 എണ്ണം) എന്നിവ പിടിച്ചെടുത്തു. സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകൾ 1442, ആകെ അറസ്റ്റ് 1559, എം.ഡി.എം.എ  1.1313 കി.ഗ്രാം, കഞ്ചാവ് 111.5841 കി.ഗ്രാം, കഞ്ചാവ് ബീഡി 931 എന്നിങ്ങനെയാണ് പിടിച്ചെടുത്ത കണക്കുകൾ. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666)മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായാണ് സൂക്ഷിക്കുന്നത്.